Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ ഹർത്താൽ: ആറു പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു

Whatsaap Hartal

തിരുവനന്തപുരം ∙ സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആഹ്വാനം ചെയ്‌ത വ്യാജ ഹർത്താലുമായി ബന്ധപ്പെട്ട കേസിലെ ആറു പ്രതികളെ റിമാൻഡ് ചെയ്‌തു. കൊല്ലം സ്വദേശി അമർനാഥ്, നെയ്യാറ്റിൻകര സ്വദേശികളായ ശ്യാം എന്ന സുധീഷ്, അഖിൽ, ഗോകുൽ, എം.ജി.സിറിൽ, പുനലൂർ സ്വദേശി സൗരവ് എന്നിവരെയാണു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 21 വരെ റിമാൻഡ് ചെയ്‌തത്‌. ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികളെ സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമ കേസുമായി ബന്ധപ്പെട്ടു മഞ്ചേരി കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഈ കോടതിയിൽ നിന്നാണു പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. മതസ്പർധ ഉണ്ടാക്കുക, വ്യജ പ്രചരണം, ക്രിമിനൽ ഗുഡാലോചന എന്നീ വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ജസ്റ്റിസ് ഫോർ സിസ്റ്റർ എന്ന വാട്‍സ്ആപ് ഗ്രുപ്പ് വഴി വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചു എന്നാണു കേസ്.