Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴനിയിലെ വാഹനാപകടം: മരിച്ചവരുടെ എണ്ണം ഏഴായി

Road Accident മലയാളികൾ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് തകർന്ന നിലയിൽ

പാലക്കാട്∙പഴനി ആയക്കുടിയിൽ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കോരുത്തോട് പുതുപ്പറമ്പിൽ‌ സജിനി ബാബുവാണ് ആശുപത്രിയിൽ മരിച്ചത്. കോരുത്തോട് സ്വദേശി പി.ആര്‍. ശശി, ഭാര്യ വിജയമ്മ ശശി (60), സുരേഷ് (52), ഭാര്യ രേഖ, മനു മോൻ സുരേഷ്(27), അഭിജിത് (14) എന്നിവർ നേരത്തേ മരിച്ചിരുന്നു. 

രാത്രി 12 മണിയോടെയായിരുന്നു അപകടം. തമിഴ്നാട് റജിസ്ട്രേഷനുള്ള ലോറിയും കേരളത്തിൽ നിന്നുള്ള വാനും കൂട്ടിയിടിച്ചാണ് അപകടം. വാനിലുണ്ടായിരുന്നവരാണു മരിച്ചത്. പരുക്കേറ്റവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പഴനിയിലേക്കു പോകുംവഴി ഇവര്‍ സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ ആദിത്യൻ (12) ആശുപത്രിയിൽ ചികിൽസയിലാണ്. പഴനിയിലെ സർക്കാർ ആശുപത്രിയിൽ നിന്നു പരുക്കേറ്റവരെ മധുരയിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. 

palani-accident1 അപകടം നടന്ന സ്ഥലം പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
palani-accident അപകടം നടന്ന സ്ഥലം പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
palani-accident2 പഴനിയിൽ മലയാളികൾ സഞ്ചരിച്ച വാൻ ലോറിയിലിടിച്ചു തകർന്നപ്പോൾ
Palani Accident അപകടം നടന്ന സ്ഥലം പൊലീസ് പരിശോധിക്കുന്നു.ചിത്രം: ജിൻസ് മൈക്കിൾ
Palani Accident മലയാളികൾ സഞ്ചരിച്ച വാനിനെ ഇടിച്ച ലോറി.ചിത്രം: ജിൻസ് മൈക്കിൾ
Accident മലയാളികൾ സഞ്ചരിച്ചിരുന്ന വാൻ അപകടത്തിനു ശേഷം. ചിത്രം: ജിൻസ് മൈക്കിൾ
Palani പഴനിയിൽ വാഹനാപകടത്തിൽ മരിച്ച പി.ആർ.ശശി, വിജയമ്മ ശശി, സുരേഷ്, മനുമോൻ സുരേഷ്, സജിനി ബാബു, ലേഖ സുരേഷ്, അഭിജിത് എന്നിവർ
related stories