Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിപ്പൊയിൽ ബാബുവിന്റെ വീട്ടിൽ മുഖ്യമന്ത്രി; സന്ദർശനം എട്ടുമിനിറ്റ്

pinarayi-vijayan കണ്ണിപ്പൊയിൽ ബാബുവിന്റെ വീട്ടിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: ധനേഷ് അശോകൻ∙ മനോരമ

കണ്ണൂർ∙ മാഹി പള്ളൂരിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. എട്ടു മിനിറ്റോളമേ സന്ദർശനം നീണ്ടുള്ളൂ. കുടുംബാംഗങ്ങളുമായി സംസാരിച്ച മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു പ്രതികരിക്കാതെ മടങ്ങി.

pinarayi-vijayan-visit കണ്ണിപ്പൊയിൽ ബാബുവിന്റെ വീട്ടിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: ധനേഷ് അശോകൻ∙ മനോരമ

കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബാബുവിന്റെ വീട് സന്ദർശിച്ചിരുന്നു. ബാബുവിന്റെ കൊലപാതകം പൊലീസിന്റെ ഒത്താശയോടെ ആർഎസ്എസ് ഗൂഢാലോചന നടത്തി ചെയ്തതാണെന്നും ആർഎസ്എസിനോടു കൊലക്കത്തി താഴെ വയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപദേശിക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു.

cm-pinarayi-vijayan കണ്ണിപ്പൊയിൽ ബാബുവിന്റെ വീട്ടിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: ധനേഷ് അശോകൻ∙ മനോരമ
related stories