ജയ്റ്റ്‌ലിയുടെ ശസ്ത്രക്രിയ അവസാനിച്ചു; വൃക്ക മാറ്റിവയ്ക്കൽ വിജയകരം

ന്യൂഡൽഹി∙ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. ന്യൂഡൽഹിയിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലായിരുന്നു ശസ്ത്രക്രിയ. ജയ്റ്റ്‌ലിയും വൃക്ക നൽകിയ വ്യക്തിയും ആരോഗ്യത്തോടെയിരിക്കുന്നെന്നും ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് അറുപത്തിയഞ്ചുകാരനായ ജയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ എട്ടിന് ശസ്ത്രക്രിയ ആരംഭിച്ചു. ഏപ്രില്‍ ആറിനാണ് വൃക്കയിലെ പ്രശ്നം ഒരു ട്വീറ്റിലൂടെ ജയ്റ്റ്ലി അറിയിച്ചത്. തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇദ്ദേഹത്തിനു ഡയാലിസിസ് നടത്തുന്നുണ്ടായിരുന്നു.

ജയ്റ്റ്‍ലി എത്രയും പെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, രാജ്നാഥ് സിങ്, ശശി തരൂര്‍ എംപി തുടങ്ങിയവർ ട്വിറ്ററിലൂടെ ആശംസിച്ചു.