Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂരിൽ മാണി തുണയ്ക്കുമെന്നു കരുതുന്നു: ഉമ്മൻചാണ്ടി

Oommen Chandy

തൊടുപുഴ∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണു പ്രതീക്ഷയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരള കോൺഗ്രസ് (എം) യുഡിഎഫിന്റെ ഭാഗം തന്നെയാണ്. അവർ യുഡിഎഫിൽ നിൽക്കേണ്ട പാർട്ടിയാണ്, യുഡിഎഫിലേക്കു വരണമെന്നാണ് ആഗ്രഹം. വരുമെന്നുള്ള പ്രതീക്ഷയാണുള്ളത്.

പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ രമേശ് ചെന്നിത്തലയെയും എം.എം. ഹസനെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിളിപ്പിച്ചതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഉമ്മൻചാണ്ടി തൊടുപുഴയിൽ മാധ്യമങ്ങളോടു പറഞ്ഞു.