Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫസൽ വധം: രാധാകൃഷ്‌ണന്റെ റിപ്പോർട്ട് പുറത്തുവിടണമെന്നു തിരുവഞ്ചൂർ

Thiruvanchoor Radhakrishnan തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം∙ ഫസൽ വധക്കേസിൽ ഡിവൈഎസ്പി കെ. രാധാകൃഷ്‌ണന്റെ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്നു മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഫസൽ വധവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണൻ ഇടപെട്ടു എന്നു പറയുന്നത് സത്യമാണെങ്കിൽ, അങ്ങേയറ്റം ക്രൂരമായ നടപടിയാണത്.

അന്വേഷണത്തിനെതിരെ സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിൽ കോടിയേരി ബാലകൃഷ്‌ണനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം വഴിതിരിച്ചുവിട്ടത്. അന്വേഷണത്തിൽ ഇടപെട്ട് ഡിജിപി വയർലെസ് സന്ദേശം അയച്ചിരുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

പൊലീസ് അസോസിയേഷന്റെ രക്സാക്ഷി അനുസ്‌മരണത്തെയും നിറംമാറ്റത്തെയും അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ കെ.കെ. ശൈലജയുടെയും കെ.ടി. ജലീലിന്റെയും പരാമർശങ്ങൾ പിൻവലിക്കണം. അസോസിയേഷന്റെ ചിഹ്നത്തിലെ നിറംമാറ്റവുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ചവരെ മുഖ്യമന്ത്രി അവഹേളിക്കുകയാണ്. പൊലീസിൽ രാഷ്‌ട്രീയം കലർത്തുന്ന മുഖ്യമന്ത്രിയുടെ സമീപനം സേനയ്‌ക്കുള്ളിൽ അനിശ്‌ചിതത്വവും കലാപവും സൃഷ്‌ടിക്കും. സ്‌പീക്കർക്കും മറ്റു മന്ത്രിമാർക്കും ഉൾക്കൊള്ളാൻ കഴിയാത്ത വിധം പൊലീസ് സേന കയറു പൊട്ടിച്ച് ഓടുന്ന അവസ്‌ഥയിലാണ്. സർക്കാർ 24 മാസം പൂർത്തിയാകുമ്പോൾ 24 കൊലപാതകങ്ങളാണ് അക്കൗണ്ടിലുള്ളതെന്നും തിരുവഞ്ചൂർ ആരോപിച്ചു.

related stories