Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞു; 23 പേരെ കാണാതായി

godavari-river ഗോദാവരി നദി (ട്വിറ്റർ ചിത്രം)

അമരാവതി (ആന്ധ്രാപ്രദേശ്)∙ കിഴക്കൻ ഗോദാവരി ജില്ലയിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 23 പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണസേന കാണാതായവർക്കായി തിരച്ചില്‍ തുടങ്ങി. 

അപകടം നടക്കുമ്പോൾ ബോട്ടിൽ നാൽപ്പതോളം പേർ ഉണ്ടായിരുന്നെന്നാണു വിവരം. 17 പേരെ രക്ഷപ്പെടുത്തി. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി എൻ. ചിന രാജപ്പ എന്നിവർ ഗോദാവരി ജില്ലാ അധികൃതരുമായി ബന്ധപ്പെട്ടു വിവരങ്ങൾ‌ ആരാഞ്ഞു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘത്തെ രംഗത്തിറക്കാൻ മുഖ്യമന്ത്രി ജില്ലാ കലക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. 

ശക്തമായ കാറ്റിനെത്തുടർന്നാണ് ബോട്ട് നദിയിലേക്കു മുങ്ങിയതെന്നാണ് വിവരം. കൊണ്ടമോടലുവിൽ നിന്നു രാജമഹേന്ദ്രവാരത്തിലേക്കു പോകുകയായിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്.