Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനൽ മഴ മൂലം വൈദ്യുതി തടസം: യുദ്ധകാലാടിസ്ഥാനത്തിൽ നടപടിക്ക് തീരുമാനം

mm-mani

തിരുവനന്തപുരം∙വേനൽ മഴ മൂലമുണ്ടാകുന്ന വൈദ്യുതി തടസ്സം പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുന്നതിനു മന്ത്രി എം.എം.മണി വിളിച്ചു ചേർത്ത വൈദ്യുതി ബോർഡ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം. വൈദ്യുതി വിതരണ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും നടന്നുവരുന്ന പ്രവർത്തനങ്ങളുടെ പുരോഗതിയും മന്ത്രി വിലയിരുത്തി.

സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ വേനൽമഴ മൂലം വ്യാപകമായി വൈദ്യുതി തടസ്സം ഉണ്ടാകുന്ന സാഹചര്യത്തിൽ പരിഹരിക്കുന്നതിനു യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്നും വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന്റെ പുരോഗതി ഡപ്യൂട്ടി ചീഫ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ നിരീക്ഷിക്കണമെന്നും യോഗത്തിൽ തീരുമാനമായി. മഴക്കാലത്തിനു മുന്നോടിയായി നടത്തുന്ന അറ്റകുറ്റപ്പണി പൂർത്തിയാക്കാത്ത സ്ഥലങ്ങളിൽ അടിയന്തിരമായി പൂർത്തിയാക്കണം. ആവശ്യമായ സാധന സാമഗ്രികൾ സമയബന്ധിതമായി എത്തിക്കണം. എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥർ അധികാര പരിധി ഉപയോഗിച്ച് അടിയന്തിരമായി സാധന സാമഗ്രികൾ വാങ്ങണമെന്നും മന്ത്രി പറഞ്ഞു.