Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപുമായുള്ള ചർച്ചയിൽനിന്നു പിൻമാറുമെന്ന് ഉത്തര കൊറിയ; വീണ്ടും ആശങ്ക

Kim Jong Un, Donald Trump കിം ജോങ് ഉൻ, ഡോണൾഡ് ട്രംപ്

സോൾ ∙ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന,  ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള  ഉച്ചകോടിയിൽനിന്നു പിൻമാറുമെന്ന് ഉത്തരകൊറിയൻ ഭീഷണി. ദക്ഷിണ കൊറിയൻ അധികൃതരുമായി നടത്താനിരുന്ന ഉന്നതതല ചർച്ചയിൽനിന്നു രാജ്യം പിൻമാറുകയും ചെയ്തു. ഇതു സംബന്ധിച്ച ഉത്തര കൊറിയൻ വാർത്താ ഏജൻസിയുടെ അറിയിപ്പ് ദക്ഷിണ കൊറിയയാണ് പുറത്തുവിട്ടത്. ഇതോടെ, സമാധാനശ്രമങ്ങൾ പാഴായോ എന്ന ആശങ്കയിലാണ് ലോകം.

ദക്ഷിണ കൊറിയയും യുഎസും നടത്താൻ ഉദ്ദേശിക്കുന്ന സംയുക്ത സൈനികപരിശീലനമാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചതെന്നാണ് സൂചന. അതേസമയം, ഉച്ചകോടിയിൽ‍നിന്ന് ഉത്തര കൊറിയ പിൻമാറുന്നതിനെപ്പറ്റി ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഏപ്രിൽ 27 ന് ഉത്തരകൊറിയയിലെ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും തമ്മിൽ നടത്തിയ ചർച്ചയിൽ

ഏഴു ദശകമായി നിലനിന്നിരുന്ന ‘യുദ്ധം’ അവസാനിപ്പിക്കാൻ ധാരണയായിരുന്നിരുന്നു. പൂർണ ആണവനിരായുധീകരണത്തിനും തീരുമാനിച്ചിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ഈ മാസം 16ന് യോഗം ചേരുമെന്നും പ്രഖ്യാപിച്ചിരുന്നു.