Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമസഭാകക്ഷി യോഗത്തിൽ വികാരാധീനനായി സിദ്ധരാമയ്യ; വിമർശിച്ച് നേതാക്കൾ

Siddaramaiah സിദ്ധരാമയ്യ

ബെംഗളൂരു∙ വിജയം സുനിശ്ചിതമെന്നു പ്രചാരണത്തിലുടനീളം അവകാശവാദം ഉന്നയിച്ചിട്ടും തോൽവി നേരിട്ടതോടെ നിയമസഭാകക്ഷി യോഗത്തിൽ വികാരാധീനനായി കാവൽ മുഖ്യമന്ത്രി സിദ്ധരാമയ്യ. സദ്ഭരണം കാഴ്ചവച്ചിട്ടും ഭരണം നേടാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും നിര്‍ണായകമായ നിയമസഭാ കക്ഷി യോഗത്തില്‍ സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയ്ക്കൊപ്പം അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ എംഎൽഎമാരും കണ്ണീരണിഞ്ഞു.

അതിനിടെ, ഉപമുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയും കോണ്‍ഗ്രസില്‍ തര്‍ക്കം ഉടലെടുത്തതായാണു സൂചന. സിദ്ധരാമയ്യയെ വിമര്‍ശിച്ചു മുന്‍ സ്പീക്കര്‍ കെ.ബി. കോളിവാഡും രംഗത്തെത്തി. സിദ്ധരാമയ്യയെ കൊണ്ടു കോൺഗ്രസിനു ഗുണമുണ്ടാകില്ലെന്നു റാണിബെന്നൂരിൽ പരാജയപ്പെട്ട കെ.ബി. കൊളീവാഡ് പറഞ്ഞു. ബാദാമിയിൽ സിദ്ധരാമയ്യ കടന്നുകൂടിയതു തന്നെ കഷ്ടിച്ചുള്ള വോട്ടുകളുടെ ഭൂരിപക്ഷത്തിനാണെന്നും കൊളീവാഡ് കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.