Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനമർദം: ലക്ഷദ്വീപിന് സമീപം മത്സ്യബന്ധനം അരുതെന്ന് നിർദേശം

sea representative image

തിരുവനന്തപുരം∙ അറബിക്കടലിൽ ലക്ഷദ്വീപിനും അറേബ്യൻ ഉപദ്വീപിന്റെ പരിസരഭാഗത്തും വികാസം പ്രാപിച്ച ന്യൂനമർദം ഇന്നു രാത്രിയോടെ ശക്തി പ്രാപിച്ച് യെമൻ ഭാഗത്തേക്ക് നീങ്ങുമെന്നു ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിലും ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തേക്കും ഇന്നും നാളെയും മത്സ്യ ബന്ധനത്തിന് പോകുന്നത് അഭികാമ്യമല്ല. 

ലക്ഷദ്വീപിനും അറേബ്യൻ ഉപദ്വീപിന്റെയും ഇടയിലുള്ള ഭാഗത്തേക്കും ഇന്നു മുതൽ ബുധനാഴ്ച രാത്രി വരെയും മത്സ്യ ബന്ധനം ഒഴിവാക്കണമെന്നും നിർദേശമുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.