Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കി മെഡിക്കൽ കോളജിൽ ക്ലാസുകൾ ഈവർഷം മുതൽ; ഒരുക്കങ്ങള്‍ തുടങ്ങി

Medical

തിരുവനന്തപുരം ∙ ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ ഈവർഷം (2018–19) ക്ലാസുകൾ ആരംഭിക്കുന്ന വിധത്തിൽ ഒരുക്കങ്ങൾ നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. നിർമാണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ ഉന്നതതല യോഗത്തിൽ മന്ത്രി കെ.കെ.ശൈലജ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.


ക്ലാസുകൾ തുടങ്ങുന്നതിനാവശ്യമായ തസ്തികകൾ ഉടൻ സൃഷ്ടിക്കാൻ ധനകാര്യ വകുപ്പിനോട് ആവശ്യപ്പെടും. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 40 ഏക്കർ സ്ഥലം മെഡിക്കൽ കോളേജിന് കൈമാറുന്നതിന്റെ നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു 2014 സെപ്റ്റംബർ ഒന്നിനാണ് മെഡിക്കൽ കോളജ് ആരംഭിച്ചത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു 2014 സെപ്റ്റംബർ ഒന്നിനാണ് മെഡിക്കൽ കോളജ് ആരംഭിച്ചത്. 2014ലും 15ലും 50 വിദ്യാർഥികൾക്കു വീതം പ്രവേശനം നൽകി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം നഷ്ടമായതോടെയാണു കോളജിന്റെ പ്രവർത്തനം പ്രതിസന്ധിയിലായത്. തുടർന്നു വിദ്യാർഥികളെ അവരെ മറ്റു മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കുകയും ജീവനക്കാരെ പുനർവിന്യസിക്കുകയും ചെയ്തു. തുടർന്നു വിദ്യാർഥികളെ അവരെ മറ്റു മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കുകയും ജീവനക്കാരെ പുനർവിന്യസിക്കുകയും ചെയ്തു.