Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധാൻ സൗധയ്ക്കു മുന്നിൽ കോൺഗ്രസ് പ്രതിഷേധം; ദളിൽനിന്ന് ദേവെഗൗഡ മാത്രം

Congress-infront-of-Vidhan-Soudha കോണ്‍ഗ്രസ് നേതാക്കൾ വിധാൻ സൗധയ്ക്കു മുന്നിൽ ചിത്രം: ട്വിറ്റർ

ബെംഗളൂരു∙ കർണാടക മുഖ്യമന്ത്രിയായി ബി.എസ്.യെഡിയൂരപ്പ സ്ഥാനമേറ്റതിനു പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് എംഎൽഎമാർ വിധാൻ സൗധയ്ക്കു മുന്നിൽ. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, അശോക് ഗെഹ്‌ലോട്ട്, ഗുലാംനബി ആസാദ്, കെ.സി.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ജനതാദൾ സെക്കുലർ നേതാവ് എച്ച്.സി.ദേവെഗൗഡയും പ്രതിഷേധത്തിൽ പങ്കാളിയാകുന്നുണ്ട്. പിന്തുണയ്ക്കുന്ന മുഴുവൻ എംഎൽഎമാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രതിഷേധത്തിനാണു ലക്ഷ്യമിട്ടതെങ്കിലും ജെഡിഎസ് എംഎൽഎമാർക്ക് വിധാൻ സൗധയിലേയ്ക്കു പ്രവേശിക്കാനായില്ല.

അതേസമയം, കോൺഗ്രസിന്റെ രണ്ട് എംഎൽഎമാർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഒരു എംഎൽഎയുടെ കാര്യത്തിൽ മാത്രമേ സ്ഥിരീകരണമുണ്ടായിട്ടുള്ളൂ. വിജയനഗർ എംഎൽഎ ആനന്ദ് സിങ്ങിനെ ബിജെപി ഹൈജാക്ക് ചെയ്തതായി കോൺഗ്രസ് എംപി ഡി.കെ.സുരേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണു ആനന്ദ് സിങ് പങ്കെടുക്കാത്തതെന്നാണു കെ.സി.വേണുഗോപാലിന്റെ വിശദീകരണം. കുതിരക്കച്ചവടത്തിനു കോണ്‍ഗ്രസുകാരെ കിട്ടില്ല. എല്ലാ എംഎല്‍എമാരും കസ്റ്റഡിയില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പിന്തുണക്കത്ത് നാളെ ഹാജരാക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി വിധിയെ രാവിലെത്തന്നെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.