Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈച്ച കുത്താൻ വന്നാൽ നോക്കി നിൽ‌ക്കില്ല; സിപിഎമ്മിന്റേത് ചെറുത്തുനിൽപ്പ്: കോടിയേരി

മാഹി∙ സിപിഎം നടത്തുന്നതു ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആക്രമിക്കാൻ വരുന്നവരെ പ്രതിരോധിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഈച്ച കണ്ണിൽ കുത്താൻ വരുമ്പോൾ തട്ടി മാറ്റും. കണ്ണിൽ കുത്താൻ വരാതെ നോക്കേണ്ടത് ഈച്ചയാണ്. ജനങ്ങൾ കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്തി നിയന്ത്രിക്കണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും സിപിഎം ആങ്ങോട്ട് ആക്രമിക്കില്ല. അതുപോലെ ഇങ്ങോട്ടും ആക്രമിക്കരുതെന്നും കോടിയേരി പറഞ്ഞു.

ബാബു കണ്ണിപ്പൊയിലിനെ വധിക്കാൻ കൊലയാളി സംഘത്തെ പള്ളൂരിലെത്തിച്ചത് പ്രമുഖ ആർഎസ്എസ് നേതാവാണ്. പളളൂരിൽ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.