Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകത്തിൽ നടന്നിരിക്കുന്നത് ജനാധിപത്യത്തിന്റെ കശാപ്പ്: കോടിയേരി

Kodiyeri-1 കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍∙ കർണാടക ഗവർണർ ആർഎസ്എസുകാരനായി പ്രവർത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനാധിപത്യ കശാപ്പാണ് കർണാടകത്തിൽ നടന്നിരിക്കുന്നത്. ചാക്കിട്ടുപിടിച്ചു ഭൂരിപക്ഷം ഉണ്ടാക്കിക്കൊള്ളൂ എന്ന നിർദേശമാണു ഗവർണർ ബിജെപി നേതാക്കൾക്കു നൽകിയിരിക്കുന്നത്. ബിജെപി ഭരണത്തിൽ കൂട്ടിലടച്ച തത്തയായി ഗവർണർമാർ മാറി. കോൺഗ്രസിനും ജനതാദൾ എസിനും വ്യക്തമായ ഭൂരിപക്ഷമുള്ളപ്പോൾ ഒരു കാരണവശാലും ബിജെപിയെ വിളിക്കരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നായനാർ അക്കാദമിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.  

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.