Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരാപ്പുഴയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിനും സഹായം കൈമാറി

Varappuzha custodial death victim Sreejith

എറണാകുളം∙ വരാപ്പുഴയില്‍ മരിച്ച ശ്രീജിത്തിന്‍റെ കുടുംബത്തിനു സര്‍ക്കാര്‍ അനുവദിച്ച പത്തു ലക്ഷം രൂപയും ഭാര്യയ്ക്കുള്ള നിയമനോത്തരവും ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള ഇന്നു രാവിലെ കൈമാറി. വടക്കന്‍ പറവൂര്‍ താലൂക്ക് ഓഫിസില്‍ ക്ലാസ് 3 തസ്തികയിലാണു നിയമനം.

വീടു കയറി ആക്രമിച്ചതിനെത്തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിലാണ് ആളുമാറി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ശ്രീജിത്തിന്റെ അടിവയറ്റിൽ കനത്ത ക്ഷതമേറ്റെന്നും ജനനേന്ദ്രിയത്തിൽ രക്തം കട്ടപിടിക്കുന്ന രീതിയിൽ പരുക്കേറ്റുവെന്നും ചെറുകുടൽ മുറിഞ്ഞുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റൂറൽ എസ്പി എ.വി. ജോർജിന്റെ സ്ക്വാഡിലെ അംഗങ്ങളാണ് കേസിൽ പ്രതികളെന്നു കണ്ടെത്തിയതിനെത്തുടർന്ന് എസ്പിയെ സ്ഥലം മാറ്റിയിരുന്നു. വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കിനെയും മറ്റു പൊലീസുകാരെയും അറസ്റ്റിലായിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.