Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂരിപക്ഷം തെളിയിക്കുമെന്ന് 101 ശതമാനം ഉറപ്പ്: യെഡിയൂരപ്പ ആത്മവിശ്വാസത്തിൽ

bs-yeddyurappa-2 നിയമസഭാ കക്ഷി യോഗത്തിനെത്തിയ ബി.എസ്. യെഡിയൂരപ്പ (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

ബെംഗളൂരു∙ സുപ്രീംകോടതിയിൽനിന്ന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും ശനിയാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ. തങ്ങൾ പ്രതീക്ഷിച്ചതിലുമേറെ എംഎൽഎമാരുടെ പിന്തുണ ബിജെപിക്ക് ഇപ്പോഴുണ്ടെന്നും യെഡിയൂരപ്പ അവകാശപ്പെട്ടു. ബെംഗളൂരുവിലെ ഹോട്ടലിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിന് എത്തിയപ്പോഴാണ് യെഡിയൂരപ്പയുടെ പ്രതികരണം.

പ്രതീക്ഷിച്ചതിലുമേറെ എംഎൽഎമാരുടെ പിന്തുണ ബിജെപിക്കുണ്ട്. കോൺഗ്രസിന്റെയും ജെഡിഎസ്സിന്റെയും എംഎൽഎമാർ പിന്തുണയ്ക്കാതെ ഞങ്ങൾ എങ്ങനെ ഭൂരിപക്ഷം തെളിയിക്കാനാണ്. അവർ തന്നെയാണ് ഒപ്പമുള്ളത്. വിശ്വാസവോട്ടെടുപ്പിൽ ഞങ്ങൾ വിജയിക്കുമെന്ന് 101 ശതമാനം ഉറപ്പ് – യെഡ‍ിയൂരപ്പ പറഞ്ഞു.

അതിനിടെ, തങ്ങൾക്കൊപ്പമുണ്ടെന്ന് ബിജെപി പ്രചരിപ്പിച്ച എംഎൽഎ ജെഡിഎസ്സിനൊപ്പം തന്നെയുണ്ടെന്ന് വ്യക്തമാക്കി നേതാക്കൾ രംഗത്തെത്തി. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതായി അഭ്യൂഹം പ്രചരിച്ച നാഗത്താൻ എംഎൽഎ ദേവാനന്ദ് ചവാനെ മാധ്യമങ്ങൾക്കു മുന്നിൽ ഹാജരാക്കിയാണ് ജെഡിഎസ് നേതാക്കൾ ബിജെപി പ്രചാരണങ്ങളുടെ മുനയൊടിച്ചത്.

related stories