Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ സിമന്റ് കയറ്റിയ ട്രക്ക് അപകടത്തിൽപെട്ടു; 19 മരണം

Gujarat-accident ട്രക്ക് അപകടം നടന്ന സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ.ചിത്രം: എഎൻഐ ട്വിറ്റർ

അഹമ്മദാബാദ്∙ സിമന്റ് ചാക്കുകൾ കയറ്റിയെത്തിയ ട്രക്ക് മറിഞ്ഞ് ഗുജറാത്തില്‍ 19 പേർ മരിച്ചു. ശനിയാഴ്ച രാവിലെ ഭാവ്നഗർ– അഹമ്മദാബാദ് ദേശീയ പാതയിലെ ബാവൽയാലി ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരുക്കേറ്റ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസും ജില്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അപകടമുണ്ടാക്കിയ ട്രക്കിന്റെ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. അഹമ്മദാബാദില്‍ നിന്ന് 170 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.