Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചറൊട്ടിക്കാൻ നിർത്തിയ ലോറിക്ക് പിന്നിൽ ബസ് ഇടിച്ചു: ഒട്ടേറെപ്പേർക്ക് പരുക്ക്

alappuzha-bus-accident-2 ആലപ്പുഴ കളപ്പുര ക്ഷേത്രത്തിനു മുന്നിൽ അപകടത്തിൽപ്പെട്ട ബസ്.

കളപ്പുര(ആലപ്പുഴ)∙ ദേശീയപാതയിൽ പഞ്ചറായിക്കിടന്ന ലോറിയിൽ സ്വകാര്യ യാത്രാ ബസ് ഇടിച്ച് യാത്രക്കാരായ ഒട്ടേറെപ്പേർക്ക് പരുക്ക്. നാലുപേരുടെ പരുക്ക് ഗുരുതരം. പാലക്കാടു നിന്ന് തിരുവനന്തപുരത്തേക്കു പോയ ബസാണ് പുലർച്ചെ 2.30ന് അപകടത്തിൽപ്പെട്ടത്. ആലപ്പുഴ കളപ്പുര ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം.

alappuzha-bus-accident-1 ആലപ്പുഴ കളപ്പുര ക്ഷേത്രത്തിനു മുന്നിൽ അപകടത്തിൽപ്പെട്ട ബസ്.

ലോറിക്കു പഞ്ചറൊട്ടിച്ചുകൊണ്ടിരിക്കെ ബസ് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനത്തിന്റെ സുരക്ഷാവാതിൽ പ്രവർത്തിക്കാത്തത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരുക്കുണ്ട്. ദേശീയപാതയിൽ ഗതാഗതതടസ്സമുണ്ടായി. പരുക്കേറ്റവരെ ജനറൽ ആശുപത്രിയിലേക്കു മാറ്റി.