Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഫ്ഗാനിൽ സ്റ്റേഡിയത്തിൽ സ്ഫോടനം: എട്ടുപേർ കൊല്ലപ്പെട്ടു

jalalabad

ജലാലബാദ്∙ അഫ്ഗാനിസ്ഥാനിൽ സ്പോർട്സ് സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനങ്ങളിൽ എട്ടുപേർ കൊല്ലപ്പെട്ടു. ജലാലബാദ് നഗരത്തിൽ വെള്ളിയാഴ്ച അർധരാത്രിയായിരുന്നു ആക്രമണം. രണ്ടു റോക്കറ്റുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ അമ്പതിലധികം പേർക്കു പരുക്കേറ്റെന്നും പ്രവിശ്യാ കൗൺസിൽ അംഗം സൊഹ്‍റാബ് ക്വാദെരി പറഞ്ഞു.

തുടർച്ചയായി മൂന്നു സ്ഫോടനങ്ങളാണ് ഉണ്ടായതെന്ന് നാൻഗർഹാർ ഗവർണറുടെ വക്താവ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരം കാണാനെത്തിയവരാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നാൻഗർഹാറിൽ കഴിഞ്ഞ ആഴ്ച നടന്ന സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഐഎസ്, താലിബാൻ ശക്തി കേന്ദ്രമായ ഇവിടെ സുരക്ഷാ വീഴ്ച വരുത്തിയതിന്റെ പേരിൽ കഴിഞ്ഞ ആഴ്ച പ്രവിശ്യാ ഗവർണറെ സർക്കാർ പുറത്താക്കിയിരുന്നു.