Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡിലെ ചെഗുവേരയുടെ ചിത്രം മായ്പിച്ചു; എസ്ഐക്ക് സ്ഥലംമാറ്റം

P Biju

നെടുങ്കണ്ടം ∙ എസ്എഫ്ഐ പ്രവർത്തകർ റോഡിൽ വരച്ച ചെഗുവേരയുടെ ചിത്രം മായ്പിച്ചതിനു പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനു സ്ഥലംമാറ്റം.  നെടുങ്കണ്ടം എസ്ഐ എം.പി. സാഗറിനെയാണ് സ്ഥലം മാറ്റിയത്.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.  മന്ത്രി എം.എം.മണിയുടെ മണ്ഡലത്തിൽ നടന്ന സംഭവം വിവാദമായതോടെ മണിക്കൂറുകൾക്കകം എസ്ഐക്കു സ്ഥലം മാറ്റം നൽകുകയായിരുന്നു. ചുമതയേറ്റെടുത്ത് ഏഴാം ദിവസമാണ് നെടുങ്കണ്ടം എസ്ഐ. എം.പി. സാഗറിനെ സ്ഥലം മാറ്റിയത്.