Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂരിൽ ട്രെയിനുകൾക്ക് നിയന്ത്രണം; ജനശതാബ്ദി എറണാകുളം വരെ

Indian-Railway Representative Image

തൃശൂർ ∙ പുതുക്കാട്–ഒല്ലൂർ റെയിൽ പാതയിൽ ഗർഡർ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതിനാൽ ഞായറാഴ്ച ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയിൽ പാളം മാറ്റാൻ ഏർപ്പെടുത്തിയ നിയന്ത്രണത്തിനു പുറമെയാണിത്. എറണാകുളം–ഗുരുവായൂർ പാസഞ്ചറും, എറണാകുളം–നിലമ്പൂർ പാസഞ്ചറും റദ്ദാക്കി. രാവിലെ 6.45ന് എറണാകുളത്തു നിന്നുള്ള കണ്ണൂർ ഇന്റർസിറ്റി തൃശൂരിൽ നിന്നു രാവിലെ 8.10നായിരിക്കും പുറപ്പെടുക. പരശുറാം, ശബരി എക്സ്പ്രസുകൾ ഒരു മണിക്കൂർ തൃശൂർ ഭാഗത്തു വൈകും. 

പുലർച്ചെ 5.30 മുതൽ ഉച്ചയ്ക്കു 12.30 വരെയാണു ട്രെയിനുകൾക്കു നിയന്ത്രണം. 26, 27 തീയതികളിലും ഇതേ നിയന്ത്രണമുണ്ടാകും. 

∙ തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കോഴിക്കോടു നിന്നുള്ള തിരുവനന്തപുരം ജനശതാബ്ദി വൈകിട്ട് 5.30ന് എറണാകുളത്തു നിന്നാകും പുറപ്പെടുക.

∙ പുനലൂർ–പാലക്കാട് പാലരുവി എക്സ്പ്രസ് രാവിലെ പത്തിന് ആലുവയിൽ യാത്ര അവസാനിപ്പിക്കും. പാലക്കാടു നിന്നു പുനലൂരിലേക്കുള്ള പാലരുവി വൈകിട്ട് 6.30ന് ആലുവയിൽ നിന്നായിരിക്കും പുറപ്പെടുക. 

∙ ഗുരുവായൂരിൽ നിന്നു രാവിലെ 5.55നുള്ള ഇടമൺ പാസഞ്ചർ 6.45നു മാത്രമാണു പുറപ്പെടുക.

∙ തിരുവനന്തപുരം– ഷൊർണൂർ വേണാട് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. ഷൊർണൂർ– തിരുവനന്തപുരം വേണാട് എക്സ്പ്രസ് അങ്കമാലിയിൽ നിന്നു 3.55 നാകും പുറപ്പെടുക.