Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിസ്ഥാനം പങ്കിടാനില്ല: കോൺഗ്രസ് ബന്ധത്തിൽ നയം വ്യക്തമാക്കി കുമാരസ്വാമി

HD-Kumaraswamy ബെംഗളൂരുവിലെ ഹോട്ടലിൽ ജെഡിഎസ് എംഎൽഎമാരെ കണ്ട ശേഷം പുറത്തിറങ്ങിയ നിയുക്ത മുഖ്യമന്ത്രി എച്ച് .ഡി കുമാരസ്വാമി. ചിത്രം .ജോസ്കുട്ടി പനയ്ക്കൽ

ബെംഗളൂരു∙ കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനം നിശ്ചിത ഇടവേളയ്ക്കു ശേഷം പങ്കിടാൻ ധാരണയില്ലെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. 2006ൽ ബിജെപിയുമായി ഇത്തരമൊരു ധാരണയിലായിരുന്നു കുമാരസ്വാമി മുഖ്യമന്ത്രിയായത്. ധാരണ തെറ്റിയതിനാൽ 20 മാസം കഴിഞ്ഞപ്പോൾ ബന്ധം തകരുകയും ചെയ്തു. അന്ന് ബി.എസ്. യെഡിയൂരപ്പയായിരുന്നു ഉപമുഖ്യമന്ത്രി. എന്നാൽ ഇത്തവണ അങ്ങനെ ഉണ്ടാകില്ലെന്ന് കുമാരസ്വാമി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. 

പകരം കോൺഗ്രസിൽ നിന്നുള്ള പ്രധാന നേതാവ് ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജി.പരമേശ്വരയായിരിക്കും ഉപമുഖ്യമന്ത്രിയാവുക എന്നാണറിയുന്നത്.

അതേസമയം, കോൺഗ്രസ്- ജെഡിഎസ് സഖ്യം വൈകാതെ തന്നെ തകരുമെന്നാണു ബിജെപി ആരോപണം. 2004ലാണ് അവസാനമായി കോൺഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കിയത്. ഈ ബന്ധം രണ്ടു വർഷത്തിൽ താഴെ മാത്രമാണു നീണ്ടത്. എന്നാൽ ഇത്തവണ മുഖ്യമന്ത്രി സ്ഥാനം വച്ചുമാറേണ്ടെന്നാണു തീരുമാനം. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും.

related stories