Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവർമാർ ഇല്ല; വിരമിച്ചവരെ വീണ്ടും ജോലിക്കെടുക്കാൻ കെഎസ്ആർടിസി

ksrtc-fast-passenger-bus

കൊച്ചി∙ ഡ്രൈവർമാരുടെ കുറവു പരിഹരിക്കാൻ കെഎസ്ആർടിസി വിരമിച്ചവരെ ജോലിക്ക് എടുക്കുന്നു. 659 ഡ്രൈവർമാർ ഈ വർഷം സർവീസിൽ നിന്നു വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി. 60 വയസിൽ താഴെ പ്രായമുള്ളതും ശാരീരിക ക്ഷമതയുമുള്ള ഡ്രൈവർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാൻ കോർപറേഷൻ നടപടി തുടങ്ങി. താൽപര്യമുള്ള ഡ്രൈവർമാരുടെ പട്ടിക യൂണിറ്റ് തലത്തിൽ ശേഖരിച്ചു ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് ഒാഫിസിലേക്ക് അയക്കാനാണു നിർദേശം.

ആറായിരത്തോളം ബസുകളുണ്ടെങ്കിലും അവ ഒാടിക്കാനുള്ള ഡ്രൈവർമാർ നിലവിൽ കെഎസ്ആർടിസിക്കില്ല. ഡോക്കിലുള്ള എല്ലാ ബസുകളും അറ്റകുറ്റപ്പണി നടത്തി നിരത്തിലറക്കാൻ കെഎസ്ആർടിസി നടപടി സ്വീകരിക്കുന്നുണ്ട്. എന്നാൽ സ്കൂൾ തുറക്കുന്നതോടെ ബസ് ഒാടണമെങ്കിൽ കൂടുതൽ ഡ്രൈവർമാരെ കണ്ടെത്തണം. ഇപ്പോൾ സർവീസിനു ലഭിക്കുന്ന ബസുകളിൽ പലതും ഡ്രൈവർമാരില്ലാത്തതിനാൽ ഒാപ്പറേറ്റ് ചെയ്യാൻ കഴിയുന്നില്ല. അദർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവർമാരെ തിരിച്ചു വിളിച്ചെങ്കിലും നടപടിക്രമങ്ങൾ വൈകുന്നതിനാൽ ഇനിയും ഏറെപ്പേർ ഡിപ്പോകളിൽ ജോലിക്കെത്താനുണ്ട്. അതിനൊപ്പമാണ് കൂട്ട വിരമിക്കൽ നടക്കാൻ പോകുന്നത്.
 

related stories