Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിനിയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി; സഹായത്തെപ്പറ്റി പരാമർശമില്ല

lini-nurse ലിനി

കണ്ണൂർ ∙ രോഗികളെ പരിചരിക്കുന്നതിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിക്ക് അനുശോചനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.  

‘ആതുരസേവനത്തിനിടയിൽ ജീവൻ നൽകേണ്ടിവന്ന ലിനി നമ്മുടെയെല്ലാം നൊമ്പരമാണ്. ലിനിയുടെ ജീവത്യാഗത്തിനു താരതമ്യങ്ങളില്ല. തന്റെ ചുമതല ആത്മാർഥമായി നിർവഹിക്കുന്നതിനിടയിലാണ് ലിനിക്ക് ഈ ദുര്യോഗമുണ്ടായത് എന്നത് ഏറെ ദുഃഖകരമാണ്. ലിനിയുടെയും കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ കേരളമൊന്നാകെ പങ്കുചേരുന്നു’ – മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.

ലിനിയുടെ കുടുംബത്തിന് സർക്കാർ സഹായം നൽകുന്ന കാര്യം കുറിപ്പിൽ സൂചിപ്പിച്ചിട്ടില്ല.  ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള കമന്റുകളാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്. വിദേശത്ത് ജോലിചെയ്യുന്ന ലിനിയുടെ ഭർത്താവ് സജീഷിന് സർക്കാർ ജോലി നൽകണമെന്നും കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കണമെന്നും കുട്ടികളുടെ പഠനം ഏറ്റെടുക്കണമെന്നുമെല്ലാം കമന്റുകളുണ്ട്.