Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഡിവില്ലിയേഴ്സ്; രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു

AB de Villiers എ.ബി.ഡിവില്ലിയേഴ്സ്

പ്രിറ്റോറിയ∙ സമകാലീന ക്രിക്കറ്റിലെ സൂപ്പർതാരം ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു. വിരമിക്കാൻ ഇതാണു ശരിയായ സമയമെന്ന പ്രഖ്യാപനത്തോടെയാണു രാജ്യാന്തര ക്രിക്കറ്റിൽനിന്നു പാഡഴിക്കുകയാണെന്നു ഡിവില്ലിയേഴ്സ് അറിയിച്ചത്. ഇതോടെ 14 വർഷത്തോളം നീളുന്ന രാജ്യാന്തര കരിയറിനാണു മുപ്പത്തിനാലുകാരനായ ഡിവില്ലിയേഴ്സ് തിരശീലയിടുന്നത്.

‘കഠിനമായ തീരുമാനമാണെങ്കിലും ഇതാണു ശരിയായ സമയമെന്നു ഡിവില്ലിയേഴ്സ് വ്യക്തമാക്കി. 114 ടെസ്റ്റുകളും 228 ഏകദിനങ്ങവും 78 ട്വന്റി20 മൽസരങ്ങളും രാജ്യാന്തര തലത്തിൽ കളിച്ചിട്ടുണ്ട്. ഇനി അടുത്ത തലമുറയ്ക്കായി വഴിമാറിക്കൊടുക്കേണ്ട സമയമാണ്. എന്റെ ഊഴം അവസാനിച്ചിരുന്നു. സത്യം പറഞ്ഞാൽ ഞാൻ മടുത്തു’ – ഡിവില്ലിയേഴ്സ് പറഞ്ഞു.

വിശദമായ വാർത്തയ്ക്ക്...