Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊബര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി പങ്കാളിത്തത്തിലേക്ക്

kochi-metro

കൊച്ചി∙ ഊബര്‍ ഒാൺലൈൻ ടാക്സി നഗരത്തിലെ 13 മെട്രോ സ്റ്റേഷനുകളില്‍നിന്നു സർവീസ് ആരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ നഗരത്തിലെ 13 മെട്രോ സ്റ്റേഷനുകളില്‍ ഊബര്‍ പ്രവർത്തനം ആരംഭിക്കും. വ്യാഴാഴ്ച മുതൽ ആലുവ, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് കോളജ്, പത്തടിപ്പാലം, കമ്പനിപ്പടി, മുട്ടം, പുളിഞ്ചോട്, കുസാറ്റ്, ചങ്ങമ്പുഴപാര്‍ക്ക് എന്നീ സ്റ്റേഷനുകളിൽനിന്നു മെട്രോ യാത്രക്കാർക്ക് ഊബർ ബുക്ക് ചെയ്യാം.