Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റുമാനൂരിൽ ഗൃഹോപകരണശാല ഗോഡൗണിൽ വൻ തീപ്പിടിത്തം; ഉപകരണങ്ങൾ കത്തിനശിച്ചു

Fire at Ettumanoor ഏറ്റുമാനൂരിൽ ഗൃഹോപകരണശാലയ്ക്കു പിടിച്ച തീയണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേന. ചിത്രം: ജിബിൻ ചെമ്പോല

കോട്ടയം∙ ഏറ്റുമാനൂരിൽ ഗൃഹോപകരണ ശാലയുടെ ഗോഡൗണിൽ വൻ തീപ്പിടുത്തം. തെള്ളകത്ത് പ്രവർത്തിക്കുന്ന ഗോഡൗണിനു പുലർച്ചെ രണ്ടരയോടെയാണു തീപ്പിടിച്ചത്. അഗ്നിബാധയിൽ ഗോഡൗണിലെ ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. എട്ട് കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

Fire at Ettumanoor ഏറ്റുമാനൂരിൽ ഗൃഹോപകരണശാലയ്ക്കു പിടിച്ച തീയണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേന. ചിത്രം: ജിബിൻ ചെമ്പോല


കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അഗ്നിശമന സേനയുടെ പത്തു യൂണിറ്റുകളെത്തിയാണു തീ അണച്ചത്. അഞ്ച് മണിയോടെ തീ നിയന്ത്രണ വിധേയമായി. സമീപത്തെ കടകളിലേക്കു തീ പടരുന്നതു തടയാനായതു വൻ ദുരന്തം ഒഴിവാക്കി. കോട്ടയത്ത് ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വൻ തീപ്പിടുത്തമാണിത്. കോട്ടയം നഗരത്തിൽ കലക്ട്രേറ്റിനു സമീപത്തെ സൂപ്പർ മാർക്കറ്റ് മൂന്നാഴ്ച മുൻപാണ് പൂർണമായും കത്തിനശിച്ചത്.  

Fire-at-Ettumanoor-5 ഏറ്റുമാനൂരിൽ ഗൃഹോപകരണശാലയ്ക്കു പിടിച്ച തീയണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേന. ചിത്രം: ജിബിൻ ചെമ്പോല
related stories