Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്എസ്എസ് സ്ഥിരം അധ്യാപക നിയമനം: 40 കുട്ടികളെങ്കിലും വേണമെന്നു നിർദേശം

teacher

തിരുവനന്തപുരം∙ നാൽപതു കുട്ടികളെങ്കിലുമില്ലാത്ത സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി ബാച്ചുകളിൽ സ്ഥിരം അധ്യാപക നിയമനം നടത്തരുതെന്നു സർക്കാർ ഉത്തരവ്. ഈ വ്യവസ്ഥ പാലിച്ചു വേണം അടുത്ത അധ്യയന വർഷം വിദ്യാർഥികളെ പ്രവേശിപ്പിക്കേണ്ടത്.

2014 നവംബറിലെ സർക്കാർ ഉത്തരവു പ്രകാരം അനുവദിച്ച ഹയർ സെക്കൻഡറി ബാച്ചുകളിൽ, കഴിഞ്ഞ അധ്യയന വർഷം കുറഞ്ഞത്് 50 വിദ്യാർഥികൾ ഇല്ലാതിരുന്ന 63 സർക്കാർ,എയ്ഡഡ് ഹയർ സെക്കൻഡറി ബാച്ചുകൾക്കായി നിലവിലുള്ള ഉത്തരവിൽ ഇളവുവരുത്തിയാണു പുതിയ ഉത്തരവിറക്കിയത് .ഈ സ്കൂളുകളിലെ അധ്യാപകരെ സഹായിക്കാൻ വേണ്ടിയാണിത്.