Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ കുമാരസ്വാമി വിശ്വാസവോട്ടു നേടി; ബിജെപി ബഹിഷ്കരിച്ചു

HD Kumaraswamy കുമാരസ്വാമി സഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു. ചിത്രം: എഎൻഐ, ട്വിറ്റർ

ബെംഗളൂരു∙ വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെ ബി.എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയതോടെ, സഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. 117 എംഎൽഎമാർ കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തു. നേരത്തേ, ബിജെപിയുടെ സ്ഥാനാർഥി എസ്. സുരേഷ് കുമാർ നാമനിർദേശ പത്രിക പിൻവലിച്ചതിനെത്തുടർന്ന് സ്പീക്കറായി കോൺഗ്രസിലെ കെ.ആർ. രമേശ് കുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. വിശ്വാസ പ്രമേയം അവതരിപ്പിച്ച് കുമാരസ്വാമി നടത്തിയ പ്രസംഗത്തിനു പിന്നാലെ യെഡിയൂരപ്പ ജെഡിഎസിനെ കടന്നാക്രമിക്കുന്ന പ്രസംഗമാണ് നടത്തിയത്. പിന്നാലെ ബിജെപി അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി.

LIVE UPDATES
SHOW MORE
related stories