Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലിക്കറ്റ്, ആരോഗ്യ സർവകലാശാല, മലബാർ ദേവസ്വം ബോർഡ് പരീക്ഷകൾ മാറ്റി

exam പ്രതീകാത്മക ചിത്രം

തൃശൂർ / മലപ്പുറം/ തിരുവനന്തപുരം ∙ നിപ്പാ വൈറസ് ഉയർത്തുന്ന പനിഭീഷണിയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവച്ചതായി ആരോഗ്യ സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും അറിയിച്ചു. ആരോഗ്യ സർവകലാശാല നാളെ മുതൽ ജൂൺ രണ്ടുവരെ നടത്താനിരുന്ന തിയറി പരീക്ഷകളാണ് മാറ്റിയത്. കോഴിക്കോട് ജില്ലയിൽ പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നു പിആർഒ രാമകൃഷ്ണൻ അറിയിച്ചു.

കാലിക്കറ്റ് സർവകലാശാല 28 മുതൽ 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. 26 മുതൽ 31 വരെ നടക്കേണ്ട പിജി പ്രവേശനപരീക്ഷകളും മാറ്റിയിട്ടുണ്ട്.

ഞായറാഴ്ച തിരുവനന്തപുരത്തു നടത്താനിരുന്ന മലബാർ ദേവസ്വം ബോർഡിലേക്കുള്ള എക്സിക്യുട്ടീവ് ഗ്രേഡ്–4 പരീക്ഷയും മാറ്റിയിട്ടുണ്ട്. എന്താണു കാരണമെന്നു വ്യക്തമാക്കിയിട്ടില്ല. പുതുക്കിയ തീയതി പിന്നീട്.