Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രമെഴുതി, വേദി പങ്കിട്ട് പ്രധാനമന്ത്രി മോദി, ഷെയ്ഖ് ഹസീന, മമത

Mamata-Banerjee,-Sheikh-Hasina-and-Narendra-Modi പ്രധാനമന്ത്രി നരേന്ദ്ര മോദി, ഷെയ്ഖ് ഹസീന, മമത ബാനർജി എന്നിവർ

കൊൽക്കത്ത∙ വിശ്വഭാരതി സർവകലാശാലയുടെ 49–ാമത് ബിരുദദാന ചടങ്ങിൽ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കുമൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവകലാശാലയാണ് വിശ്വഭാരതി. പ്രധാനമന്ത്രി ആയതിനുശേഷം ആദ്യമായിട്ടാണ് മോദി ഇവിടം സന്ദർശിക്കുന്നത്. 2008ൽ മൻമോഹന്‍ സിങ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ സർവകലാശാലയിൽ സന്ദർശനം നടത്തിയിരുന്നു.

ചാൻസലറായിട്ടും വരാൻ വൈകിയതിനു മാപ്പു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം തുടങ്ങിയത്. ഇവിടേക്കു വരുമ്പോള്‍ കുടിവെള്ളത്തിനുള്ള സാഹചര്യം ഇവിടെയില്ലെന്ന് വിദ്യാർഥികൾ ആംഗ്യഭാഷയിലൂടെ തന്നെ അറിയിച്ചു. നിങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിനു ഞാൻ മാപ്പു ചോദിക്കുന്നു. ടാഗോറിന്റെ മണ്ണിൽ സമയം ചെലവിടാൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ട്. ലോകമെമ്പാടും അറിയപ്പെടുന്ന ടാഗോറിന് ശാന്തിനികേതൻ എല്ലാവരുടെയും വീടായി അറിയപ്പെടുന്നതിനായിരുന്നു താൽപര്യമെന്നും മോദി പറഞ്ഞു.

ഷെയ്ഖ് ഹസീനയ്ക്കും മമതയ്ക്കുമൊപ്പം മോദി വേദി പങ്കിട്ടത് ചരിത്രസംഭവമായി. എന്നാൽ യൂണിവേഴ്സിറ്റിയുടെ പ്രധാന പുരസ്കാരമായ ദേസികോട്ടം വിതരണം ചെയ്യുന്നതിന് പ്രധാനമന്ത്രി നിന്നില്ല. തിരക്കായതിനാൽ പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നൽകാത്തതിനാലാണിത്. നടന്‍ അമിതാഭ് ബച്ചൻ, ചിത്രകാരൻ ജോഗൻ ചൗധരി, ഗാനരചയിതാവ് ഗുൽസാര്‍, എഴുത്തുകാരായ അമിതാഭ് ഘോഷ്, സുനിതി കുമാർ പാഥക്, ഗായകൻ ദ്വിജൻ മുഖർജി, ശാസ്ത്രജ്ഞൻ അശോക് സെൻ എന്നിവർക്ക് പുരസ്കാരം നൽകാനുള്ള അനുമതി വിശ്വഭാരതി അക്കാദമിക് കൗൺസിൽ തേടിയിരുന്നു.

related stories