Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഎസ്ഇ 12–ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; തിരുവനന്തപുരം മേഖല ഒന്നാമത്

CBSE logo

ന്യൂഡൽഹി∙ സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തർപ്രദേശിലെ നോയിഡ സ്വദേശി മേഘ്ന ശ്രീവാസ്തവയാണ് 500 ൽ 499 മാർക്കുമായി ഒന്നാമതെത്തിയത്. ഉത്തർപ്രദേശ് സ്വദേശിനി തന്നെയായ അനൗഷ്ക ചന്ദ്ര 498 മാർക്കോടെ രണ്ടാമതെത്തി. 83.01 ശതമാനമാണ് ഇത്തവണ വിജയം. ഏറ്റവും കൂടുതൽ വിജയശതമാനം തിരുവനന്തപുരം മേഖലയ്ക്കാണ് – 97.32%. ചെന്നൈ (93.87), ഡൽഹി (89) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽ ഒന്നാമതെത്തിയത് പാലക്കാട് കൊപ്പം ലയൺസ് സ്കൂൾ വിദ്യാർഥി എ.വിജയ് ഗണേശാണ്. അഞ്ഞൂറിൽ 492 മാർക്ക്.

പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റ്: www.results.nic.in, www.cbseresults.nic.in, www.cbse.nic.in. ഉമാങ് മൊബൈൽ ആപ്പിലും സ്കൂളുകളുടെ റജിസ്റ്റർ ചെയ്ത ഇ മെയിലിലും ഫലം ലഭ്യമാകും. 

∙ ഡിജിറ്റൽ മാർക്ക്‌ ലിസ്റ്റിന് വെബ്സൈറ്റ്: https://digilocker.gov.in. ഡിജിലോക്കർ അക്കൗണ്ടിന്റെ വിശദാംശങ്ങൾ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭ്യമാക്കും. 

∙ ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് സംവിധാനം വഴി ഫലത്തിനു ഫോൺ: 011 24300699 (ഡൽഹിയിൽ), 011 24300699 (ഡൽഹി ഒഴികെ എല്ലായിടത്തും). 

Read in English

∙ എസ്എംഎസിൽ ലഭിക്കാൻ ഫോൺ: 7738299899; ഫോർമാറ്റ്: cbse12 

പത്താം ക്ലാസ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നാണു സൂചന.