Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഎസ്ഇ 12–ാം ക്ലാസ് ഫലം ഇന്ന്; പത്തിലേതു തിങ്കളാഴ്ച വന്നേക്കും

CBSE Headquarters

ന്യൂഡൽഹി∙ സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാഫലം ഇന്നു പ്രസിദ്ധീകരിക്കും. ചോദ്യക്കടലാസ് ചോർച്ചയുടെ പേരിൽ ഇത്തവണ പരീക്ഷാ നടത്തിപ്പു വിവാദത്തിലായിരുന്നു. റദ്ദാക്കിയ ഇക്കണോമിക്സ് പരീക്ഷ വീണ്ടും ‌നടത്തേണ്ടി വന്നു. പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റ്: www.results.nic.in, www.cbseresults.nic.in, www.cbse.nic.in 

ഉമാങ് മൊബൈൽ ആപ്പിലും സ്കൂളുകളുടെ റജിസ്റ്റർ ചെയ്ത ഇ മെയിലിലും ഫലം ലഭ്യമാകും. 

∙ ഡിജിറ്റൽ മാർക്ക്‌ ലിസ്റ്റിന് വെബ്സൈറ്റ്: https://digilocker.gov.in. ഡിജിലോക്കർ അക്കൗണ്ടിന്റെ വിശദാംശങ്ങൾ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭ്യമാക്കും. 

∙ ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് സംവിധാനം വഴി ഫലത്തിനു ഫോൺ: 011 24300699 (ഡൽഹിയിൽ), 011 24300699 (ഡൽഹി ഒഴികെ എല്ലായിടത്തും). 

∙ എസ്എംഎസിൽ ലഭിക്കാൻ ഫോൺ: 7738299899; ഫോർമാറ്റ്: cbse12 

പത്താം ക്ലാസ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നാണു സൂചന.