Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്തെ ആരോഗ്യ മേഖലയെ കാലത്തിനൊത്ത് ശക്തിപ്പെടുത്തണം: മുഖ്യമന്ത്രി

Pinarayi Vijayan

തൃശൂർ ∙ രാജ്യത്തിന്റെ അംഗീകാരം നേടിക്കഴിഞ്ഞ സംസ്ഥാനത്തെ ആരോഗ്യ മേഖലയെ പുതിയ കാലത്തിനൊത്തു ശക്തിപ്പെടുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ മെഡിക്കൽ കോളജിലെ പൂർത്തീകരിച്ച 12 പദ്ധതികളുടെ ഉദ്ഘാടനവും മാസ്റ്റർ പ്ലാനിന്റെ അനാച്ഛാദനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾ മതിയെന്ന നിലപാടു സർക്കാരിനില്ല. ഒപി (ഔട്ട് പേഷ്യന്റ്) വിഭാഗത്തില്‍ വരി നിൽക്കുന്ന സംസ്കാരം അവസാനിപ്പിക്കാനുള്ള നവീകരണങ്ങൾ നടക്കുന്നുണ്ട്. ചികിൽസയ്ക്കായി കാത്തിരിക്കുന്ന അവസ്ഥ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇൻഡോർ സ്റ്റേഡിയം നിർമിച്ചു നിൽകിയ തൃശൂർ മെഡിക്കൽ കോളജിലെ പൂർവ വിദ്യാർഥി സംഘടനയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഡോക്ടർമാർ സാധാരണ പിശുക്കരാണെന്നാണു പറയാറെന്നും തൃശൂരിലെ പൂർവവിദ്യാർഥികളായ ഇപ്പോഴത്തെ ഡോക്ടർമാരുടെ നല്ല പ്രവർത്തനത്തെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

related stories