Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ‌ നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു

FILES-INDIA-PAKISTAN-KASHMIR-UNREST

ശ്രീനഗർ ∙ കശ്മീരിലെ കുപ്‌വാര ജില്ലയിൽ നിയന്ത്രണ രേഖയ്ക്കു സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു. താങ്ധർ സെക്ടറിലാണ് സംഭവം. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകര സംഘത്തെ കണ്ടെത്തിയ സൈന്യം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സൈന്യം തിരച്ചിൽ‍ ശക്തമാക്കി. സൈനിക നടപടി തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു.