Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലവർഷം അടുത്ത്; അഞ്ചു ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Black cloud before a strom begin

തിരുവനന്തപുരം ∙ അടുത്ത അഞ്ചു ദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ നിന്നു മുന്നോട്ടു നീങ്ങി. കേരളതീരത്ത് കാലവര്‍ഷം എത്താന്‍ അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ. ശക്തമായ കാറ്റും അനുഭവപ്പെടും. കേരള- കർണാടക തീരത്തിന്റെ തെക്കു കിഴക്ക് ഭാഗത്ത് ഒരു ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. തെക്കുപടിഞ്ഞാറു നിന്നു പടിഞ്ഞാറേക്ക് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ തെക്കു പടിഞ്ഞാറു നിന്ന് പടിഞ്ഞാറേക്ക് 35 മുതൽ 55 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

അതേസമയം, തീരപ്രദേശത്ത് കടലാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികള്‍ കടലിൽ പോകരുതെന്ന ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. 12 അടി വരെ ഉയരത്തിൽ കൂറ്റ ന്‍തിരകളുണ്ടാകും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള തീരമേഖലകൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. കർണാടക തീരത്ത് വടക്കു പടിഞ്ഞാറു നിന്നു തെക്കു കിഴക്കും, കിഴക്കു നിന്ന് പടിഞ്ഞാറേക്കും 35 മുതൽ 45 കിലോമീറ്റർ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതിന്റെ വേഗം മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കേരള-കർണാടക തീരങ്ങളിലും ലക്ഷദ്വീപ് കന്യാകുമാരി പ്രദേശങ്ങളിലേക്കും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.