Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേബിൾ മുറിച്ച് ചെങ്ങന്നൂരിന്റെ ‘ചെവിപൊത്തി’; പിന്നിൽ സിപിഎമ്മെന്ന് ബിജെപി

Chengannur bypoll

ആലപ്പുഴ∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിൽ പലയിടത്തും ടിവി സംപ്രേഷണം തടസ്സപ്പെട്ടതിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന ആരോപണവുമായി ബിജെപി. പ്രണയവിവാഹത്തിനു പിന്നാലെ കോട്ടയം സ്വദേശി കെവിൻ കൊല്ലപ്പെട്ടതു സംബന്ധിച്ച വാർത്ത ഉപതിരഞ്ഞെടുപ്പു ദിവസം വിവാദമായത് വോട്ടർമാർ അറിയാതിരിക്കാന്‍ കേബിൾ മുറിക്കുന്നതാണു കാരണമെന്നാണ് ആരോപണം.

ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസിന്റെ കേബിൾ ചെങ്ങന്നൂർ മുണ്ടൻകാവിൽ രണ്ടിടത്തു മുറിച്ചതായി കണ്ടെത്തി. പുത്തൻകാവ്, ഇടനാട്, പാണ്ഡവൻപാറ, പുലിയൂർ, പാണ്ടനാട് പ്രദേശങ്ങളിലും ഏറെ നേരമായി സംപ്രേഷണമില്ല. വിഷയം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം, ബിജെപിയുടെ ആരോപണം സിപിഎം നേതൃത്വം നിഷേധിച്ചു.