Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമാരസ്വാമി കോൺഗ്രസിന്റെ ‘കർണാടക എടിഎമ്മിന്റെ മാനേജർ’: ബിജെപി

H.D. Kumaraswamy എച്ച്.ഡി. കുമാരസ്വാമി

ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി. കർണാടകയിലെ കോൺഗ്രസ് എടിഎമ്മിന്റെ ചീഫ് മാനേജരാണ് കുമാരസ്വാമിയെന്നും ഗാന്ധികുടുംബത്തിന്റെ കാൽക്കൽ സാഷ്ടാംഗം കിടക്കുകയാണ് അദ്ദേഹമെന്നും ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു. 

താൻ മുഖ്യമന്ത്രിയായത് കോൺഗ്രസിന്റെ കാരുണ്യത്താലാണെന്ന കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കു മറുപടിയായാണ് ബിജെപിയുടെ ആക്രമണം. തന്നെ മുഖ്യമന്ത്രിയാക്കിയത് കർണാകടയിലെ ജനങ്ങളല്ലെന്നായിരുന്നു ഞായറാഴ്ച കുമാരസ്വാമി പറഞ്ഞത്. സർക്കാരുണ്ടാക്കാൻ ആവശ്യമായ ഭൂരിപക്ഷം പാർട്ടിക്കു ലഭിച്ചില്ല. 

‌കുമാരസ്വാമിയുടെ പ്രസ്താവന അത്യന്തം ദുഃഖകരമാണെന്നും അത് ഇന്ത്യയുടെ ജനാധിപത്യത്തെ അവഹേളിക്കലാണെന്നും സാംബിത് പത്ര പറഞ്ഞു. 

related stories