Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

400 കടന്ന് സെൻസെക്സ്; രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നേട്ടം

Stock Market | NSE | BSE

മുംബൈ ∙ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കി ഓഹരിവിപണി. സെൻസെക്സ് 416 പോയിന്റുയർന്ന് 35,322ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 121 പോയിന്റിന്റെ നേട്ടം രേഖപ്പെടുത്തി 10,736 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യയുടെ ജിഡിപി ഡാറ്റ പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിൽ വിപണിക്കുണ്ടായ ഉണർവിനെ പോസിറ്റീവായിട്ടാണ് വിദഗ്ധർ നോക്കിക്കാണുന്നത്.

അതേസമയം, എച്ച്ഡിഎഫ്സി ട്വിൻസ്, ഇൻഫോസിസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്‌യുഎൽ, എം ആൻഡ് എം എന്നിവയുടെ ഓഹരികൾ നേട്ടത്തിലാണ്. ഊർജം, എഫ്എംസിജി, ഫിനാൻസ്, ഐടി, ബാങ്ക്, എണ്ണ, ഗ്യാസ് തുടങ്ങിയവയും നേട്ടത്തിലാണ്. അതേസമയം, ഫാർമ, വ്യവസായം, ടെലികോം, കാപിറ്റൽ ഗുഡ്സ് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലാണ്.

ഇറ്റലിയിലെ ഭരണപ്രതിസന്ധിയിൽ അയവുവന്നതിനെ തുടർന്ന് ആഗോള വിപണിയിലുണ്ടായ ഉണർവും ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചിട്ടുണ്ട്.