Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഫ്. ജനറൽ‍ ദേവ്‌രാജ് അമ്പു കരസേന വൈസ് ചീഫ്; റൺബീർ സിങ് നോർത്തേൺ കമാൻഡ് ജനറൽ ഓഫിസർ

Devraj-Anbu ലഫ്. ജനറൽ‍ ദേവ്‌രാജ് അമ്പു കരസേനയുടെ വൈസ് ചീഫ് ആയി ചുമതലയേല്‍ക്കുന്നു

ന്യൂഡൽഹി∙ കരസേനയുടെ വൈസ് ചീഫ് ആയി ലഫ്റ്റനന്റ് ജനറൽ‍ ദേവ്‌രാജ് അമ്പു ചുമതലയേറ്റു. നോർത്തേൺ കമാൻഡിന്റെ ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ആയി ലഫ്റ്റനന്റ് ജനറൽ റൺബീർ സിങ്ങും ചുമതലയേറ്റിട്ടുണ്ട്.

നേരത്തെ നോർത്തേൺ കമാൻഡിന്റെ ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്നു ജനറൽ‍ ദേവ്‌രാജ് അമ്പു. 1980 ജൂൺ ഏഴിന് സിഖ് ലൈറ്റ് ഇൻഫന്ററി വഴിയാണ് സേനയിലെത്തിയത്. സൈനിക ജീവനക്കാരുടെ ഡപ്യൂട്ടി ചീഫ് ആയിരുന്ന ജനറൽ റൺബീർ സിങ് 1980 ഡിസംബർ 13ന് 9 ഡോഗ്ര റജിമെന്റിനൊപ്പം ചുമതലയേൽക്കുകയായിരുന്നു.