Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെവിന്റെ കൊലപാതകം: പൊലീസിന്റെ വീഴ്ച ഗുരുതരമെന്ന് തോമസ് ഐസക്

thomas-issac ധനമന്ത്രി തോമസ് ഐസക് നേരേ ചൊവ്വേ പരിപാടിയിൽ

കോട്ടയം∙ കെവിന്റെ കൊലപാതകത്തിൽ കേരള പൊലീസിനെതിരെ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. പൊലീസിന്റെ വീഴ്ച ഗുരുതരമെന്ന് ഐസക് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും പൊലീസ് അന്വേഷണത്തിൽ ഉദാസീനത കാട്ടി. ആത്മപരിശോധന അനിവാര്യമാണെന്നും അദ്ദേഹം മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ പരിപാടിയില്‍ അഭിപ്രായപ്പെട്ടു.

ചെങ്ങന്നൂരിലേത് മതപരമായ മുൻവിധികളെ മറികടന്ന വിജയമാണ്. സർക്കാർ ചെയ്തതെല്ലാം പൂർണമായും ശരിയെന്നു പറയുന്നില്ല. പോരായ്മകൾ തിരുത്താൻ തയാറാണ്. മുഖ്യമന്ത്രിയെക്കാൾ പാർട്ടിക്കാണ് ശക്തിയെന്നും ഐസക് വ്യക്തമാക്കി. മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നുവെന്നതു മുൻവിധി മാത്രമാണ്. ശക്തി പാർട്ടിക്കു തന്നെയാണ്. ഇതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.