Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്മി മേനോൻ മിസ് ക്വീൻ ഓഫ് ഇന്ത്യ; പിന്തള്ളിയത് 18 സുന്ദരിമാരെ

miss-kerala-contest ആലപ്പുഴയിൽ നടന്ന മണപ്പുറം മിസ് ക്യൂൻ ഒാഫ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽനിന്ന്. ചിത്രം:അരുൺ ജോൺ∙ മനോരമ

ആലപ്പുഴ ∙ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന സൗന്ദര്യമത്സരത്തിൽ മിസ് ക്വീൻ ഓഫ് ഇന്ത്യയായി മലയാളി ലക്ഷ്മി മേനോൻ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 18 സുന്ദരിമാരെ പിന്തള്ളിയാണ് ലക്ഷ്മി സൗന്ദര്യറാണിയായത്. പഞ്ചാബിൽ നിന്നുള്ള സിമ്രാൻ മൽഹോത്ര ഫസ്റ്റ് റണ്ണറപ്പും ന്യൂഡൽഹി സ്വദേശി ഐശ്വര്യ സഹ്‌ദേവ് സെക്കൻഡ് റണ്ണറപ്പുമായി.

മിസ് ക്യൂൻ ഓഫ് ഇന്ത്യ വിജയിക്കു മുൻ ജേതാവ് ആകാൻഷ മിശ്രയും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡി സിഇഒ വി.പി.നന്ദകുമാറും കിരീടം അണിയിച്ചു. പെഗാസസ് ആണു മത്സരം സംഘടിപ്പിച്ചത്. ‌മിസ് ഏഷ്യ, മിസ് ഗ്ലാം വേൾഡ് എന്നീ രാജ്യാന്തര സൗന്ദര്യ മത്സരങ്ങളിലേക്കുള്ള ചവിട്ടുപടി കൂടിയാണു മിസ് ക്യൂൻ ഓഫ് ഇന്ത്യ. ഡിസൈനർ സാരി, ബ്ലാക്ക് കോക്ക്‌ടെയിൽ, റെഡ് ഗൗൺ എന്നീ മൂന്ന് റൗണ്ടുകളിലായാണു മത്സരങ്ങൾ നടന്നത്. തൃശൂരിൽ നിന്നുള്ള ലക്ഷ്‌മി മേനോനും കൊച്ചിക്കാരി സമൃധ സുനിൽകുമാറുമായിരുന്നു മലയാളി മത്സരാർഥികൾ.

ഐശ്വര്യ സഹ്‌ദേവ്, അപൂർവ നായക്, അശ്വിനി ധൻരാജ് രംഗരി, രവീണ ജെയിൻ, സാഹിബ ബാസിൻ, സാനിയ അഷ്‌റഫ്, തനുശ്രീ മന്ദാൽ, മീനാക്ഷി മംഗൈ, നേഹ ജാ, പൂജ മിലിന്ദ് ജാവേർ, സ്വപ്‌നിൽ ജോളി, പ്രിയാൽ ഗിരിഷ് പന്റോർവാല, സന്ധ്യ തോട്ട, ഷാലി നിവേകാസ്, ശ്രീഷ, ശരണ്യ ഷെട്ടി, സിമ്രാൻ മൽഹോത്ര എന്നിവരായിരുന്നു മറ്റു മത്സരാർഥികൾ.