Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവേരി: കമൽഹാസൻ, കുമാരസ്വാമി കൂടിക്കാഴ്ച

hd-kumaraswamy-kamal-hassan എച്ച്.ഡി. കുമാരസ്വാമിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കമൽ ഹാസൻ എത്തിയപ്പോൾ.

ചെന്നൈ∙ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതായിരുന്നുവെന്നു തെന്നിന്ത്യൻ താരവും മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ. കാവേരി നദീ ജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു തമിഴ്നാടും കർണാടകയും തമ്മിൽ നിലനിൽക്കുന്ന തർക്കത്തെക്കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു നിന്നു.

അധികാരത്തിലെത്തിയാൽ തമിഴ്നാടിന് അർഹമായ വെള്ളം വിട്ടുതരണമെന്നു കുമാരസ്വാമിയോട് രജനീകാന്തും ആവശ്യപ്പെട്ടിരുന്നു. ഗാന്ധിജിയുടെ സമരമുറകളാണു താൻ പിൻതുടരുന്നതെന്നും അതാണു തന്നെ സുഹൃത്തായ രജിനിയിൽനിന്നു വ്യത്യസ്തനാക്കുന്നതെന്നും കമൽ പറഞ്ഞു. തമിഴ്നാടിനു കൂടുതൽ ജലം വിട്ടു നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ അധികാരത്തിലിരുന്ന മുൻസർക്കാർ അതിനു തയാറായില്ല.

കാവേരി നദീ ജലവുമായി പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു തമിഴ്നാടും കർണാടകയും തമ്മിൽ ഏറെ നാളായി തർക്കം നിലനിൽക്കുന്നുണ്ട്.

related stories