Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി

stock-market-worry

മുംബൈ∙ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയിലെ നേട്ടത്തിന്റെ ചുവടുപിടിച്ച് വ്യാപാര ആരംഭത്തിൽ തിളങ്ങിയ വിപണി മണിക്കൂറുകൾക്കുള്ളിൽ നഷ്ടത്തിലേക്ക് നീങ്ങി.

വ്യാപാരത്തിന്റെ അവസാന മണിക്കൂറിൽ വിപണിക്ക് കനത്ത നഷ്ടമുണ്ടായി. ബിഎസ്ഇ സെൻസെക്സ് 251.37 പോയിന്റ് താഴ്ന്ന് 35,011.89 ൽ എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 67.70 പോയിന്റ് ഇടിഞ്ഞ് 10,628.50 ലുമാണു വ്യാപാരം അവസാനിച്ചത്. ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾക്കുണ്ടായ നഷ്ടം വിപണിക്ക് തിരിച്ചടിയായി. നിഫ്റ്റി ബാങ്കിങ് സൂചിക 1.63 ശതമാനം നഷ്ടത്തിലാണ് അവസാനിച്ചത്.

നിഫ്റ്റി മിഡ്ക്യാപ് സൂചിക 207 (1.11%) പോയിന്റ് ഇടിഞ്ഞു. ഭൂരിഭാഗം സെക്ടറുകളും നഷ്ടത്തിലായിരുന്നു. അതേസമയം ഇരു സൂചികകളിലും ഐടി, മെറ്റൽ മേഖലകൾ മുന്നേറ്റത്തിലായിരുന്നു. ഡോ. റെഡ്ഡീസ് ലാബ്, ഐഡിയ സെല്ലുലർ, ഇൻഫോസിസ്, എംആൻഡ്എം, ഹിൻഡാൽകോ എന്നീ ഓഹരികൾക്കാണ് ഏറ്റവുമധികം വില ഉയർന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, അദാനി പോർട്സ്, എച്ച്‌യുഎൽ എന്നിവയുടെ വില ഇടിഞ്ഞു.