Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ വ്യോമസേനാ വിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു

plane-crash ഗുജറാത്തിൽ തകർന്നുവീണ വ്യോമസേനാ വിമാനം.ചിത്രം: എഎൻഐ, ട്വിറ്റർ

കച്ച് ∙ ഗുജറാത്തിലെ കച്ചിൽ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു പൈലറ്റ് മരിച്ചു. എയർ കമ്മോഡോർ സഞ്ജയ് ചൗഹാൻ ആണു കൊല്ലപ്പെട്ടത്. ജാംനഗറിലെ എയർബേസിൽനിന്നു പതിവുപറക്കലിനിടെ ആയിരുന്നു അപകടമെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. കച്ച് മുന്ദ്രയിലെ പാടത്തേക്കാണു വിമാനം വീണത്. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. അസമില്‍ കഴിഞ്ഞ മാസമുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു.