Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകസമരം ആറാം ദിവസത്തിൽ; ഞായറാഴ്ച ഭാരത് ബന്ദ്

Farmers-Protest ‌തക്കാളി റോഡിലിട്ട് പ്രതിഷേധിക്കുന്ന കർഷകർ

ന്യൂഡൽഹി∙ കർഷകസമരം ആറാം ദിവസത്തിലേക്കു കടന്നിട്ടും സർക്കാർ ചർച്ചയ്ക്കു പോലും തയാറാകാത്ത സാഹചര്യത്തിൽ നടപടികൾ കടുപ്പിക്കാൻ കർഷകർ. ഞായറാഴ്ച ഭാരത് ബന്ദിന് അവർ ആഹ്വാനം ചെയ്തു. കേരളത്തിൽ, രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന വിവിധ കർഷക സംഘടനകളുടെ ഏകോപന സമിതി സമരത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നു മഹാസംഘ് നേതാക്കൾ അറിയിച്ചു. പത്തിനു പ്രഖ്യാപിച്ച ഭാരത് ബന്ദിനു കേരളത്തിലെ വ്യാപാരി സംഘടനകളുടെ പിന്തുണയും തേടിയിട്ടുണ്ട്.

ഉൽപാദന ചെലവിന്റെ 50% വർധനയോടെ താങ്ങുവില നിർദേശിക്കുന്ന എം.എസ്.സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന പ്രധാന ആവശ്യം അംഗീകരിച്ചാൽ തന്നെ സമരത്തിൽനിന്നു പിന്മാറാൻ തയാറാണ്. കടക്കെണിയിൽനിന്നു രക്ഷിക്കാനുള്ള നടപടിയടക്കം ആവശ്യപ്പെട്ടാണ് സമരം. സമരം ഹൈജാക്ക് ചെയ്യാൻ ഒരു രാഷ്ട്രീയകക്ഷിയെയും അനുവദിക്കില്ലെന്ന് കർഷകർ പറയുന്നു.