Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വികാരം മാനിക്കുന്നു; വിട്ടുവീഴ്ച ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഒഴിവാക്കാൻ: ഹസൻ

MM-Hassan എം.എം.ഹസൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

തിരുവനന്തപുരം∙ കെ.എം.മാണിയെ തിരികെ യുഡിഎഫിലെത്തിക്കാനുള്ള ശ്രമം എല്ലാവരുടെയും അറിവോടെയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. കെപിസിസിയിലും രാഷ്ട്രീയകാര്യ സമിതിയിലും ചർച്ച ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടിയെ ആണ് ഇക്കാര്യം ചുമതലപ്പെടുത്തിയത്. മുൻപുണ്ടായിരുന്ന സ്ഥാനമാനങ്ങൾ‌ മാണി ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഒഴിവാക്കുന്നതിനാണ് വിട്ടുവീഴ്ച ചെയ്തതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രവർത്തകരുടെ വികാരം മാനിക്കുന്നു. നേതൃത്വത്തിനും വേദനയുണ്ട്. പ്രതിഷേധം അതിരുകടക്കുന്നത് പാർട്ടിക്ക് അപകടം ചെയ്യും. മുൻ കാലങ്ങളിലും ചില തീരുമാനങ്ങൾ രഹസ്യസ്വഭാവം നിലനിർത്തിയാണ്. ബിജെപിയെ ശക്തിപ്പെടുമെന്ന സുധീരന്റെ അഭിപ്രായം തെറ്റ്. പരസ്യപ്രസ്താവന എഐസിഎസി വിലക്കിയിട്ടുണ്ടെന്നും ഹസൻ പറഞ്ഞു.