Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടിയിൽ അഴിമതിക്കാരല്ലാത്തത് മോദിയും യോഗിയും മാത്രം: ബിജെപി എംപി

Narendra-Modi--Yogi-Adityanath നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും

ലക്നൗ∙ ബിജെപിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മാത്രമേ അഴിമതി നടത്താതിരിക്കാൻ കഴിയുവെന്ന് ബിജെപിയുടെ പാർലമെന്റ് അംഗം ബ്രിജ് ഭൂഷൺ ശരൺ. അഴിമതിക്കാരല്ലാതിരിക്കുന്നത് മോദിയും യോഗിയും മാത്രമാണ്. എന്നാല്‍ ബിജെപിയിലെ മറ്റു നേതാക്കളെകുറിച്ച് ഇങ്ങനെ ഞാൻ പറയില്ല– ഒരു പൊതുയോഗത്തിൽ അദ്ദേഹം തുറന്നടിച്ചു.

ഇതാദ്യമായല്ല ബ്രിജ്ഭൂഷൺ വിവാദ പ്രസ്താവനകൾ നടത്തുന്നത്. നേരത്തേ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ 'കുരയ്ക്കുന്ന നായ'യുമായി അദ്ദേഹം താരതമ്യം ചെയ്തിരുന്നു. ഉത്തർ‌പ്രദേശില്‍ നിന്നുള്ള ലോക്സഭാംഗമാണ് ബ്രിജ് ഭൂഷൺ. ബിജെപി നേതാവ് സുരേന്ദ്ര സിങ് സർക്കാർ ഉദ്യോഗസ്ഥരെ വേശ്യകളുമായി കഴിഞ്ഞ ദിവസം ഉപമിച്ചിരുന്നു. 

ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ നടത്തരുതെന്നു നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പാർട്ടി നേതാക്കൾക്കു നിർദേശം നൽകിയിരുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പരാമർശങ്ങൾ വൻ വിമർശനം ഏറ്റുവാങ്ങിയതിനെ തുടർന്നായിരുന്നു ഇത്. മാധ്യമങ്ങൾക്കു ബോധപൂർവം മസാല നൽകരുതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉപദേശം. എന്നാൽ ഇതിനു ശേഷവും ബിജെപി നേതാക്കൾ വിവാദ പ്രസ്താവനകൾ നടത്തുന്നത് ഉപേക്ഷിച്ചിട്ടില്ല. 

related stories