Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്കാര്യം ശരിയാക്കിയാൽ ബിജെപിക്കു വേണ്ടി പ്രചാരണം നടത്താം: കേജ്‌‍രിവാൾ

Arvind Kejriwal and Narendra Modi അരവിന്ദ് കേജ്‍രിവാൾ, നരേന്ദ്ര മോദി (ഫയൽ ചിത്രം).

ന്യൂഡൽഹി∙ 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങാമെന്ന വാഗ്‌ദാനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. പക്ഷേ, ഡല്‍ഹിക്കു കേന്ദ്ര സർക്കാർ പൂര്‍ണ സംസ്ഥാന പദവി അനുവദിച്ചാൽ മാത്രമാണു കേജ്‍രിവാളിന്റെ ഈ വാഗ്ദാനം നടപ്പാവുക. നിയമസഭയില്‍ ഡല്‍ഹിക്കു പൂര്‍ണ സംസ്ഥാന പദവി വേണമെന്ന പ്രമേയം പാസാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2019ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പു പൂര്‍ണ സംസ്ഥാന പദവി ഡൽഹിക്കു നല്‍കിയാല്‍ 2019ൽ ഡല്‍ഹിക്കാരുടെ ഓരോ വോട്ടും ബിജെപിക്ക് അനുകൂലമാകും. ബിജെപിക്കു വേണ്ടി ആം ആദ്മി പ്രചാരണത്തിന് ഇറങ്ങും. പക്ഷേ മറിച്ചായാൽ, ബിജെപിയെ പുറത്താക്കുക എന്ന ബോര്‍ഡ് ഡല്‍ഹിയിലെ ഓരോ വീട്ടിലും സ്ഥാപിക്കും.’– കേജ്‍രിവാൾ പറഞ്ഞു. ക്വിറ്റ് ഇന്ത്യ സമരം പോലെ 'ലഫ്‌റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി ചോഡോ' (ലഫ്‌റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി വിടുക) എന്ന പ്രചാരണം നടത്തുമെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി.

related stories